09:41pm 03 September 2026
NEWS
പാലാ നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് 16-ന്
03/09/2026  12:42 PM IST
ചെറുകര സണ്ണിലൂക്കോസ്
പാലാ നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് 16-ന്

 

പാലാ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 16-ന്. മായാ രാഹുൽ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്ന ഒഴിവിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വിമതരും എൽ.ഡി.എഫും ചേർന്നു രൂപീകരിച്ച നഗര വികസന മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് മായാ രാഹുൽ അധ്യക്ഷയായത്.  കോൺഗ്രസ് വിമതരായ ടോണി തെപ്പറമ്പിൽ, ബിജു മാത്യൂസ് എന്നിവരാണ് പ്രധാനമായും ഉപാധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. ഇവർ തമ്മിൽ ഉപാധ്യക്ഷ സ്ഥാനത്തിനായി രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, കോൺഗ്രസ് വിമത കൗൺസിലർ രജിത പ്രകാശിനെയും ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് വിമത കൗൺസിലർമാരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവൻ വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ള 26 അംഗ നഗരസഭയിൽ നഗരവികസന മുന്നണിക്ക് 16 പേരുടെ പിന്തുണയാണുള്ളത്. ഇതിൽ കേരള കോൺഗ്രസ് (എം)-ന് 10 അംഗങ്ങളും, സി.പി.ഐ.എമ്മിന് 2 അംഗങ്ങളുമാണുള്ളത്. ഇതിനോടൊപ്പം കോൺഗ്രസ് വിമതരായ 3 പേരും സ്വതന്ത്രയായി ജയിച്ച അധ്യക്ഷ മായാ രാഹുലും ഈ മുന്നണിയുടെ ഭാഗമായുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img